നെടുമ്പാശേരി: സാഹിത്യകാരിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റും തൃപ്പൂണിത്തുറ ഗവ. കോളജ് റിട്ട. പ്രിന്‍സിപ്പലുമായ ഡോ. കെ.കെ. സുലൈഖ (66) അന്തരിച്ചു.
കബറടക്കം ഇന്നു പത്തിന് ചെങ്ങമനാട് പാലപ്രശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് മുന്‍ ചെയര്‍മാനും ഹൈക്കോടതി രജിസ്ട്രാറും മുന്‍ ജില്ലാ ജഡ്ജിയുമായ പി.കെ. ഹനീഫയുടെ (ചെങ്ങമനാട് പാലപ്രശേരി പറേലില്‍) ഭാര്യയാണ്.
വിവിധ കോളജുകളില്‍ മലയാളം പ്രഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാദഭരിതമായ ചിദംബരങ്ങള്‍, കേരള മുസ്ലിം നവോത്ഥാനത്തില്‍ കൊടുങ്ങല്ലൂരിന്റെ പങ്ക്, സാമൂഹികതയുടെ വ്യതിരിക്തത ബഷീര്‍ കൃതികളില്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കവിയും സാഹിത്യകാരനുമായ ബക്കര്‍ മേത്തല സഹോദരനാണ്. മറ്റു സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുള്ള, അലി.